---
title: "സൂപ്പർ 8ന് മുൻപ് പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ; സഞ്ജു വീണ്ടും ഓപ്പണറായേക്കും, ബുമ്രക്കും ഇഷാനും വിശ്രമം"
english_title: "India gears up for testing ahead of Super 8"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342580/India gears up for testing ahead of Super 8"
published_at: "2026-02-18T09:18:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699538ed405ef_trua.jpg"
keywords: []
---

# സൂപ്പർ 8ന് മുൻപ് പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ; സഞ്ജു വീണ്ടും ഓപ്പണറായേക്കും, ബുമ്രക്കും ഇഷാനും വിശ്രമം

> **Lead Summary:** **[[truevisionnews.com] ] **ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ ഇന്ത്യ ഇന്ന് നെതർലൻഡ്‌സിനെ നേരിടാനൊരുങ്ങുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഈ മത്സരത്തിൽ, ഇതിനോടകം സൂപ്പർ 8 യോഗ്യത ഉറപ്പാക്കിയ ടീം ഇന്ത്യ ചില നിർണായക മാറ്റങ്ങൾക്കും പരീക്ഷണങ്ങൾക്കും മുതിരുമെന്നാണ് റിപ്പോർട്ടുകൾ.

## Article Content

**[[truevisionnews.com] ] **ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ ഇന്ത്യ ഇന്ന് നെതർലൻഡ്‌സിനെ നേരിടാനൊരുങ്ങുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഈ മത്സരത്തിൽ, ഇതിനോടകം സൂപ്പർ 8 യോഗ്യത ഉറപ്പാക്കിയ ടീം ഇന്ത്യ ചില നിർണായക മാറ്റങ്ങൾക്കും പരീക്ഷണങ്ങൾക്കും മുതിരുമെന്നാണ് റിപ്പോർട്ടുകൾ.

പ്രധാന താരങ്ങളായ ഇഷാൻ കിഷൻ, ജസ്പ്രീത് ബുമ്ര എന്നിവർക്ക് വിശ്രമം അനുവദിക്കാൻ സാധ്യതയുള്ളതിനാൽ സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ ബാറ്ററായി വീണ്ടും പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കും.

ബാറ്റിംഗ് നിരയിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന യുവതാരം അഭിഷേക് ശർമയ്ക്ക് ഈ മത്സരം നിർണായകമാണ്. സഞ്ജുവിനൊപ്പം അഭിഷേക് ഓപ്പണിംഗിൽ ഇറങ്ങാനാണ് സാധ്യത. മധ്യനിരയിൽ സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ എന്നിവർ തങ്ങളുടെ മികവ് തുടരാൻ ലക്ഷ്യമിടുമ്പോൾ, ഫിനിഷറുടെ റോളിൽ ശിവം ദുബെയും ടീമിന് കരുത്താകും.

ബൗളിംഗ് നിരയിൽ ബുമ്രയുടെ അഭാവത്തിൽ അർഷ്ദീപ് സിംഗ് പേസ് പടയെ നയിക്കും. മുഹമ്മദ് സിറാജ് ടീമിലേക്ക് തിരിച്ചെത്തുമ്പോൾ കുൽദീപ് യാദവിന് സ്ഥാനം നഷ്ടമായേക്കാം. സ്പിൻ വിഭാഗത്തിൽ വരുൺ ചക്രവർത്തിയും അക്സർ പട്ടേലും ഇന്ത്യയുടെ പ്രധാന പ്രതീക്ഷകളാണ്.

സൂപ്പർ 8 പോരാട്ടങ്ങൾക്ക് മുൻപ് ടീമിൻ്റെ പോരായ്മകൾ പരിഹരിക്കാനുള്ള അവസാന അവസരമായാണ് ഇന്ത്യ ഈ മത്സരത്തെ കാണുന്നത്.

****

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342580/India gears up for testing ahead of Super 8)